‘കണ്‍സ്യൂമര്‍ഫെഡ് നഷ്ടത്തിലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം’

Posted on: March 7, 2018 7:24 am | Last updated: March 7, 2018 at 12:25 am
SHARE

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് നൂറ് ശതമാനം നഷ്ടത്തില്‍ എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. ഇത് പൊതുജനങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തിലൂണ്ടായ വളര്‍ച്ചയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍കാല സബ്‌സിഡി തുകയായ 303 കോടി രൂപ സര്‍ക്കാര്‍ നിരസിച്ചത് ഉള്‍പ്പെടെ കണ്‍സ്യൂമര്‍ഫെഡറേഷന്‍ 2016 വരെ 750 കോടി രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച വരികയാണ്. ഫെഡറേഷന്റെ ഷെയര്‍ ക്യാപിറ്റല്‍ 56.70 കോടി രൂപയാണ്. ഷെയര്‍ ക്യാപിറ്റലും നഷ്ടവും താരതമ്യം ചെയ്യുമ്പോഴാണ് ഷെയര്‍ ക്യാപിറ്റലിനെക്കാള്‍ കൂടുതല്‍ തുക നഷ്ടത്തിലായി എന്ന് കണക്കാക്കിയത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയ വകയില്‍ വിതരണക്കാര്‍ക്ക് 234 കോടിയും സ്ഥിര നിക്ഷേപത്തിന്റെ പലിശ ഇനത്തില്‍ 33.74 കോടിയും എന്‍ പി എ ആയ ബേങ്ക് ലോണ്‍ ഇനത്തില്‍ 491.15 കോടിയും ഉള്‍പ്പെടെ 758.89 കോടിയുടെ ബാധ്യത ഫെഡറേഷനില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും മാനേജിംഗ് ഡയറക്ടറും ചുമതലയേല്‍ക്കുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും മാനേജിംഗ് ഡയറക്ടറും ചുമതലയേറ്റടുത്ത ശേഷം ഫെഡറേഷന്‍ 2016- 17 സാമ്പത്തിക വര്‍ഷം 61.27 കോടി രൂപയുടെ ലാഭവും 2017-18ല്‍ ജനുവരി വരെ 58.12 കോടി രൂപയുടെ അറ്റലാഭവും ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here