Connect with us

Gulf

ബ്ലൂ വാട്ടര്‍ ഐലന്‍ഡിലെ പദ്ധതി ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു; 'ദുബൈ ഐ' നിര്‍മാണം അന്തിമഘട്ടത്തില്‍

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബ്ലു വാട്ടര്‍ ഐലന്‍ഡിലെ നിര്‍മാണ പുരോഗതി
വിലയിരുത്താനെത്തിയപ്പോള്‍. നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ “ദുബൈ ഐ” കാണാം

ദുബൈ: ജുമൈറ ബീച്ച് റസിഡന്‍സില്‍ പുരോഗമിക്കുന്ന ബ്ലൂ വാട്ടര്‍ ഐലന്‍ഡ് നിര്‍മാണ പദ്ധതികള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ഹോട്ടലുകളും താമസ കെട്ടിടങ്ങളും വിനോദസഞ്ചാര സൗകര്യങ്ങളുമാണ് ഇവിടെ ഒരുങ്ങുന്നത്. 600 കോടി ദിര്‍ഹം ചെലവിലാണ് പദ്ധതി.

ഐലന്‍ഡിലെ, ലോകത്തെ ഏറ്റവും വലിയ ആകാശ ചക്രമായ “ദുബൈ ഐ”യും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ഇതിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
യു എ ഇയുടെ വാണിജ്യ-വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചക്ക് നിദാനമാകുന്ന പദ്ധതികളാണ് ബ്ലൂ വാട്ടര്‍ ഐലന്‍ഡില്‍ പുരോഗമിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാണിജ്യ സംരംഭകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാന്‍ പദ്ധതിക്കാവും.

 

Latest