Connect with us

Gulf

ഉപഭോക്തൃ സംതൃപ്തി; ഷാര്‍ജ വിമാനത്താവളത്തിന് വീണ്ടും ഐ എസ് ഒ അംഗീകാരം

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിന് ഉപഭോക്തൃ സംതൃപ്തി പ്രദാനം ചെയ്തതിനുള്ള ഐ എസ് ഒ അംഗീകാരം. വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററിനാണ് ഐ എസ് ഒ 10002:2014 അംഗീകാരപത്രം ലഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള സേവനം കൃത്യതയോടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് ഐ എസ് ഒ അംഗീകാരത്തിനര്‍ഹമാക്കിയത്.

ലോകരാജ്യങ്ങളില്‍ യു എ ഇയെ ഒന്നാമതെത്തിക്കാനുള്ള ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി എല്ലാവര്‍ക്കും മികച്ച രീതിയില്‍ സര്‍ക്കാര്‍ സേവനങ്ങളാണ് തങ്ങള്‍ നല്‍കുന്നതെന്ന് വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു. മെഡിക്കല്‍ സെന്ററിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിസ്തുല പ്രവര്‍ത്തനത്തിനുള്ള അഭിനന്ദനമാണ് ഈ അംഗീകാരം. ഉത്തരവാദിത്തം, ആത്മാര്‍ഥത, സമര്‍പണം എന്നിവ കൈമുതലാക്കിയുള്ള ജീവനക്കാരുടെ പ്രവര്‍ത്തനത്തെ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി പ്രശംസിച്ചു.

ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ എസ് ഒ 9001:2015, എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ എസ് ഒ 14001:2015, ഒക്കുപ്പേഷണല്‍ ഹെല്‍ത് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഒ എച്ച് എസ് എ എസ് 18001:2007, ഉപഭോക്തൃ സംതൃപ്തിക്കുള്ള ഐ എസ് ഒ 10002, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ എസ് ഒ 27001:2013 അംഗീകാരങ്ങളും ഷാര്‍ജ വിമാനത്താവളം നേടിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest