കൊച്ചി ലൈറ്റ് മെട്രോ പദ്ധതി: ഡിഎംആര്‍സി ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ജി.സുധാകരന്‍

Posted on: March 6, 2018 9:53 pm | Last updated: March 6, 2018 at 9:53 pm

തിരുവനന്തപുരം: കൊച്ചി ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ ഡിഎംആര്‍സി ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി ജി.സുധാകരന്‍.

നയപരമായ കാര്യങ്ങളില്‍ ഇ.ശ്രീധരന്‍ ഇടപെടേണ്ടെന്ന് സുധാകരന്‍ പറഞ്ഞു. സല്‍പ്പേരുണ്ടെന്നുവച്ച് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടെന്നും കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്ത് അധികാരമാണ് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു.