ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതി ചുമതലയേറ്റു

Posted on: March 6, 2018 9:46 pm | Last updated: March 6, 2018 at 9:46 pm
ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നു

ഉമ്മുല്‍ ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് സജാദ് നാട്ടികയുടെ നേതൃത്വത്തില്‍ കോണ്‍സുല്‍ പ്രേംചന്ദ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ആദ്യം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭാരവാഹികളും പിന്നീട് എക്‌സിക്യുട്ടീവ് അംഗങ്ങളും സത്യവാചകം ചൊല്ലി. പ്രവര്‍ത്തനോദ്ഘാടനം കോണ്‍സുല്‍ പ്രേംചന്ദ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ അസോസിയേഷന്റെ എല്ലാ പരിപാടികളും സായിദ് വര്‍ഷത്തിന്റെ ഭാഗമായി നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വിവിധ കലാപരിപാടികളും ഹോളി ആഘോഷവും നടന്നു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൊഹിതീന്‍, വൈസ് പ്രസിഡന്റ് ശ്യാം കുമാര്‍, ജോ. സെക്രട്ടറി എം എന്‍ ബി മുതലാളി സംസാരിച്ചു. എല്ലാ വര്‍ഷവും വിപുലമായി നടത്തുന്ന സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് ഈ മാസം 16(വെള്ളി)ന് രാവിലെ ഏഴു മുതല്‍ അസോസിയേഷന്‍ അങ്കണത്തില്‍ നടക്കും.