സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണ് 32 പേര്‍ മരിച്ചു

Posted on: March 6, 2018 7:51 pm | Last updated: March 6, 2018 at 8:05 pm

ഡമാസ്‌കസ്: സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണു 32 പേര്‍ മരിച്ചു. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിനു സമീപമാണു വിമാനം തകര്‍ന്നുവീണത്.

26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമടക്കം 32 പേരാണ് മരിച്ചതെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സാങ്കേതിക തകരാറ്മൂലമാണ് വിമാനം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സിറിയയില്‍ വിമാനത്തെ വെടിവച്ചിട്ടതല്ലെന്നു റഷ്യ പറഞ്ഞു. അതേസമയം, തകര്‍ന്നതു സൈനിക വിമാനമാണെന്ന റിപ്പോര്‍ട്ടും പ്രചരിക്കുന്നുണ്ട്.

അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.