എംഎം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി

Posted on: March 6, 2018 5:40 pm | Last updated: March 6, 2018 at 5:40 pm

കൊച്ചി: മതവിദ്വേഷം പ്രചരിപ്പിക്കുന്ന പാഠപുസ്തം പഠിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സലഫി പ്രചാരകന്‍ എംഎം അക്ബറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അതിനിടെ മറ്റൊരു കേസില്‍ അക്ബറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ചീപ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെയാണ് നടപടി.