വട്ടപ്പാറ വളവില്‍ കണ്ടെയിനര്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്ന് മരണം

Posted on: March 6, 2018 5:28 pm | Last updated: March 7, 2018 at 9:17 am
SHARE

മലപ്പുറം: വളാഞ്ചേരിയില്‍ കണ്ടെയിനര്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. വളാഞ്ചേരിക്ക് സമിപം വട്ടപ്പാറ വളവിലാണ് ദുരന്തം.

വളാഞ്ചേരി പാലച്ചോട് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് നിസാര്‍, യാത്രക്കാരായ ഖദീജ, ഷാഹിന എന്നിവരാണു മരണപ്പെട്ടത്.

35 ടണ്ണിലേറെ ഭാരമുള്ള ചരക്കാണ് കണ്ടെയിനര്‍ ലോറിയില്‍ ഉണ്ടായിരുന്നത്. കണ്ടെയിനര്‍ ഉയര്‍ത്തിയ ശേഷം മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം.