Connect with us

International

ആഗോള തലത്തില്‍ ശൈശവ വിവാഹം കുറഞ്ഞതായി ഐക്യരാഷ്ട്ര സംഘടന

Published

|

Last Updated

ന്യൂയോര്‍ക്ക്: ആഗോള അടിസ്ഥാനത്തില്‍ ശൈശവ വിവാഹത്തിന്റെ തോത് കുറഞ്ഞതായി ഐക്യരാഷ്ട്ര സംഘടനയുടെ വെളിപ്പെടുത്തല്‍. ഐക്യരാഷ്ട്ര സംഘടനയുടെ ചില്‍ഡ്രന്‍സ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 25 ദശലക്ഷം ശൈശവ വിവാഹങ്ങള്‍ തടയാനായെന്ന് യൂനിസെഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാകാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് അഞ്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന തോതിലേക്ക് കുറഞ്ഞിട്ടുണ്ട്. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ശൈശവ വിവാഹത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതെന്നും യൂനിസെഫ് വ്യക്തമാക്കുന്നു. ആഫ്രിക്കയിലാണ് ഇപ്പോള്‍ ശൈശവ വിവാഹം കൂടുതലായി നടക്കുന്നത്. എന്നാല്‍ എത്യോപ്യയില്‍ ശൈശവ വിവാഹം കുറഞ്ഞിട്ടുമുണ്ട്.

Latest