വര്‍ഗീയ ലഹള: ശ്രീലങ്കയില്‍ പത്ത് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted on: March 6, 2018 3:56 pm | Last updated: March 7, 2018 at 9:17 am
SHARE

കൊളംബോ: വര്‍ഗീയ സംഘര്‍ഷി വ്യാപിച്ച സാഹചര്യത്തില്‍ ശ്രീലങ്കയില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കാന്‍ഡിയില്‍ ഉടലെടുത്ത വര്‍ഗീയ ലഹള കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം.

സാൂമഹിക മാധ്യമങ്ങള്‍ വഴി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാന്‍ഡിയില്‍ നേരത്തെ നിശാനിയമം പ്രഖ്യാപിച്ചിരുന്നുവെങ്കിലും സംഘര്‍ഷര്‍ത്തില്‍ അയവ് വന്നിരുന്നില്ല.

ബുദ്ധമത വിശ്വാസികളുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ക്ക് എതിരെ രൂക്ഷമായ ആക്രമണമാണ് രാജ്യത്ത് നടക്കുന്നത്. ബുദ്ധ സംഘടനയായ ബോഡു ബാല സേനയുടെ നേതൃത്വത്തിലാണ് ആക്രമണം. കഴിഞ്ഞ മാസം ശ്രീലങ്കയുടെ വിവിധ ഭാഗങ്ങള്‍ ബുദ്ധ തീവ്രവാദികള്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് നിരവധി പള്ളികളും വ്യാപാരശാലകളും തകര്‍ക്കപ്പെട്ടിരുന്നു. റോഹിങ്ക്യന്‍ മുസ്ലിംകള്‍ ശ്രീലങ്കയില്‍ അഭയം തേടിയതാണ് ബുദ്ധമതക്കാരെ പ്രകോപിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here