ഗുജറാത്തില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 25 മരണം

Posted on: March 6, 2018 1:59 pm | Last updated: March 6, 2018 at 1:59 pm

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. രാജ്‌കോട്ട് – ഭാവ്‌നഗര്‍ ദേശീയ പാതയില്‍ രംഗോളയിലാണ് അപകടം.മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

60 പേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ബോട്ടാഡ്, ഭാവ്‌നഗര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.