Connect with us

National

മേഘാലയയില്‍ ബിജെപി സഖ്യം അധികാരമേറ്റു

Published

|

Last Updated

 

ഷില്ലോംഗ്: മേഘാലയയില്‍ 34 എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിസഖ്യം അധികാരമേറ്റു. മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചീഫ് കോണ്‍റാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

60 അംഗ സഭയില്‍ 19 സീറ്റ് നേടിയ എന്‍.പി.പി രണ്ട് സീറ്റുള്ള ബി.ജെ.പിയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഹില്‍ സ്‌റ്റേറ്റ് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഒരു സ്വതന്ത്രന്‍ എന്നിവരാണ് സാംഗ്മയെ പിന്തുണച്ചത്.

21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് മേഘാലയയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.