തിരുവനന്തപുരം: അഭയ കേസില്‍ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജികളിലാണ് ഏഴ് വര്‍ഷത്തിന് ശേഷം വിധി പറയുന്നത്.
അതിനിടെ, അഭയ കേസില്‍ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും പ്രതിചേര്‍ത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മുന്‍ എസ് പി. കെ ടി മൈക്കിള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.