Connect with us

Kerala

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി;പ്രതി പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 24 മണിക്കൂറിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ബിജേഷ് കുമാറാണ് പിടിയിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദാശിയുടേതാണ് ഫോണ്‍ നമ്പര്‍ എന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്.

സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ അപ്പോളോ ആശുപത്രിയിലായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest