മണ്ണാര്‍ക്കാട് സഫീര്‍ വധം: ഒരാള്‍കൂടി അറസ്റ്റില്‍

Posted on: March 5, 2018 9:11 pm | Last updated: March 5, 2018 at 9:11 pm
SHARE

മണ്ണാര്‍ക്കാട്: എംഎസ്എഫ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴ സഫീറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. നമ്പിയംകുന്ന് കോടിയില്‍ സെയ്ഫലി ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 25ന് രാത്രി ഒമ്പതുമണിയോടെയാണ് സഫീര്‍ കുത്തേറ്റ് മരിച്ചത്. അടുത്ത ദിവസം തന്നെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.