ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കൂടി അറസ്റ്റില്‍

  • ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
 
Posted on: March 5, 2018 7:25 pm | Last updated: March 6, 2018 at 9:10 am
SHARE

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ് പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കൂടി അറസ്റ്റില്‍. ബൈജു, ദീപക് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ബൈജു ഗൂഢാലോചനയിലും ആയുധം ഒളിപ്പാക്കുവാനും കൂട്ടുനിന്നു. ദീപക് ചന്ദ് കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. രണ്ട് വടിവാളും ഒരു മഴുവുംകൂടി പോലീസ് കണ്ടെടുത്തു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.