സിവില്‍ പോലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍

Posted on: March 5, 2018 1:02 pm | Last updated: March 5, 2018 at 1:02 pm

തിരുവനന്തപുരം: നന്ദാവനം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍.
ആര്യനാട് കൂട്ടായണിമൂട് തീര്‍ത്ഥം വീട്ടില്‍ പൊന്നപ്പന്‍ ആചാരിയുടെ മകന്‍ വിജയകുമാറിനെ (38)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനക്കില്ലാതെ കിടക്കുന്നത് കണ്ട വീട്ടുകാര്‍ വിജയകുമാറിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് കരുതുന്നു.