Connect with us

National

പിഎന്‍ബി തട്ടിപ്പില്‍ പ്രതിപക്ഷ പ്രതിഷേധം ആളി: ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്കിലെ 11,400 കോടിയുടെ വായ്പാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും വലിയ പ്രതിഷേധമുയര്‍ന്നു. പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. നേരത്തെ, ഇരു സഭകളും നേരത്തെ 20 മിനുട്ട് നിര്‍ത്തിവെച്ചിരുന്നു.

വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. സഭ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എംകെ പ്രേമചന്ദ്രനാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പിഎന്‍ബി തട്ടിപ്പ് ഗൗരവമേറിയ വിഷയമാണെന്ന് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളുടെ ഉള്ളില്‍ രോഷമുണ്ടാക്കുന്ന വിഷയമാണിതെന്നും രാജ്യസഭ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest