മാണി മാന്യന്‍ തന്നെ; ബാര്‍ കോഴക്കേസില്‍ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോര്‍ട്ട്

Posted on: March 5, 2018 11:57 am | Last updated: March 5, 2018 at 7:04 pm

തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോര്‍ട്ട്. വിജിലന്‍സ് തിരുവനന്തപുരം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍ തതസ്ഥിതി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സ് നടപടി. ഇത് മൂന്നാം തവണയാണ് മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയത്.

നേരത്തെ, യുഡിഎഫ് കാലത്ത് രണ്ടുതവണ കെഎം മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്നും തുടരന്വേഷണം വേണമെന്നും വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.