Connect with us

International

കണ്ണീരോടെ വിശ്വാസികള്‍; സൂഫി പണ്ഡിതന്റെ മയ്യിത്ത് ഖബറടക്കി

Published

|

Last Updated

ഹബീബ് ഐദ്രൂസിന്റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരുന്നു

സന്‍അ: സലഫി ഭീകരരുടെ വെടിയേറ്റ് മരിച്ച യമനിലെ പ്രമുഖ സൂഫി പണ്ഡിതന്‍ ഹബീബ് ഐദ്രൂസ് ബിന്‍ അബ്ദുല്ല അല്‍ സുമൈത്തിന് പതിനായിരങ്ങളുടെ യാത്രാ മൊഴി.

ഹളര്‍മൗതിലെ തരീമില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്കത്തിലുമായി സര്‍ക്കാര്‍ പ്രതിനിധികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസി സമൂഹം പങ്കെടുത്തു. രാജ്യത്ത് പടര്‍ന്നുപന്തലിക്കുന്ന സലഫി ഭീകരതക്ക് ശക്തമായ താക്കീത് നല്‍കിയാണ് വിശ്വാസികള്‍ ഹളര്‍മൗതിലേക്ക് ഒഴുകിയത്.

ചടങ്ങുകള്‍ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, മുഫ്തി തരീം ഹബീബ് അലീ മശ്ഹൂര്‍ തുടങ്ങിയ പണ്ഡിതന്മാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യമന്‍ പ്രധാനമന്ത്രി അഹമ്മദ് ഉബൈദ് ബിന്‍ ദാഗൂര്‍ ഹബീബ് ഐദ്രൂസിനെ അനുസ്മരിച്ചു. വെള്ളിയാഴ്ച രാവിലെ നിസ്‌കരിക്കുന്നതിനിടെയാണ് ഒരു സംഘം തീവ്രവാദികള്‍ ഹബീബ് ഐദ്രൂസിനെ വെടിവെച്ച് കൊന്നത്.

---- facebook comment plugin here -----

Latest