അസ്‌ലന്‍ഷാ കപ്പ് ഹോക്കി: രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് സമനിലക്കുരുക്ക്

Posted on: March 4, 2018 7:10 pm | Last updated: March 4, 2018 at 7:10 pm

ക്വാലാലംപുര്‍: സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് സമനില. രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

14ാം മിനുട്ടില്‍ ശിലാനന്ദ് ലക്രയിലൂടെ ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 53ാം മിനുട്ടില്‍ മാര്‍ക് ഗ്ലെഗ്‌ഹോണ്‍ സമനില ഗോള്‍ നേടി.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഒളിംമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു. ചൊവ്വാഴ്ച ഇന്ത്യ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ആസ്‌ത്രേലിയയെ നേരിടും.