കാനം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; തിരഞ്ഞെടുപ്പ് ഐകകണ്‌ഠ്യേന

Posted on: March 4, 2018 4:06 pm | Last updated: March 4, 2018 at 8:05 pm

മലപ്പുറം: കാനം രാജേന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. മലപ്പുറത്ത് നടന്ന സമ്മേളനം ഐകകണ്‌ഠ്യേനയാണ് കാനത്തെ തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് കാനം സിപിഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി സി ദിവാകരനെ കെ ഇ ഇസ്മാഈല്‍ പക്ഷം സമീപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ ഐക്യത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടി ദിവാകരന്‍ പിന്മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവായത്.

സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഐകകണ്‌ഠ്യേനയെന്ന് കാനം പറഞ്ഞു. തന്റെ നിലപാടുകള്‍ വ്യക്തിപരമല്ലെന്ന് കാനം വ്യക്തമാക്കി.