അലി അക്ബറിനു യാത്രയപ്പ് നല്‍കി 

Posted on: March 4, 2018 3:03 pm | Last updated: March 4, 2018 at 3:03 pm

ദോഹ: ഖത്തറിലെ സേവനകാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന സിറാജ് പത്രത്തിന്റെ ഖത്തര്‍ ബ്യൂറോ ചീഫും ഇന്ത്യന്‍ മീഡിയ ഫോറം നിര്‍വാഹക സമിതി -ക്രഡന്‍ഷ്യല്‍ കമ്മറ്റി അംഗമായ അലി അക്ബറിന് ഇന്ത്യന്‍ മീഡിയ ഫോറം  യാത്ര അയപ്പ് നല്‍കി. മാമൂറയിലെ മൈക്രോ ഹെല്‍ത്ത ലബോറട്ടറി കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന യാത്ര അയപ്പ് ചടങ്ങില്‍ പ്രസിഡന്റ് ആര്‍. റിന്‍സ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് തൂണേരി, ഒ. മുസ്തഫ, സാദിഖ് ചെന്നാടന്‍, നൗഷാദ് പേരോട്, അഹമ്മദ് കുട്ടി, ഐ എം എ റഫീക്ക് അഹമ്മദ് പാതിരിപ്പറ്റ, ഓമനക്കുട്ടന്‍, വിനോദ് ഗോപി  എന്നിവര്‍ സംസാരിച്ചു .അലി അക്ബര്‍  മറുപടി പ്രസംഗം നടത്തി. ഇന്ത്യന്‍ മീഡിയഫോറം ഉപഹാരം സമ്മാനിച്ചു. മുജീബ് ആക്കോട് സ്വാഗതം പറഞ്ഞു.