Connect with us

National

മേഘാലയ: സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചു

Published

|

Last Updated

ഷില്ലോംഗ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ തൂക്കുസഭക്ക് കളമൊരുങ്ങിയ മേഘാലയയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചു. ഈ ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച രാത്രി ഗവര്‍ണറെ കണ്ടു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് ഗവര്‍ണറെ അറിയിച്ചതായി മുതിര്‍ന്ന നേതാവ് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എണ്ണം തികയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

60 അംഗ നിയസമഭയില്‍ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ വേണമെന്നിരിക്കെ 21 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്‍പിപിക്ക് 19ും ബിജെപിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചു. മറ്റുള്ളവര്‍ക്ക് 17 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.