ആരോഗ്യ പ്രശ്‌നങ്ങളില്ല; അങ്ങനെ പ്രചരിപ്പിക്കുന്നത് താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍: മുഖ്യമന്ത്രി

Posted on: March 4, 2018 1:14 pm | Last updated: March 4, 2018 at 5:27 pm

തിരുവനന്തപുരം: തനിക്ക് നിലവില്‍ യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്നും താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ പരിശോധനകളുടെ ഭാഗമായാണ് താന്‍ ആശുപത്രിയില്‍ പോയത്. അതല്ലാതെ മറ്റു പ്രശനങ്ങള്‍ ഒന്നുമില്ല. ഒരിക്കല്‍ താന്‍ എകെ ജി സെന്ററിലേക്ക് പോകുന്നത് കണ്ട് അവിടെ ഇരിക്കുന്ന ഒരാള്‍ മറ്റൊരാളോട് പറയുന്നത് കേട്ടു: എത്രയാളുകള്‍ വാഹനമിടിച്ച് മരിക്കുന്നുണ്ട്. ഇവന്‍ മരിക്കുന്നില്ലല്ലോ എന്ന്. അങ്ങനെ ചില വികാരക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ടെന്നും അവരാണ് ഇത്തരം വാത്തകള്‍ കെട്ടിച്ചമച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.