പിപിഎം കൊടോളി നിര്യാതനായി

Posted on: March 3, 2018 9:15 pm | Last updated: March 3, 2018 at 9:30 pm

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് നരിക്കുനി സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറിയും സുന്നി പ്രാസ്ഥാനികരംഗത്തെ സജീവ സാന്നിധ്യവും കൊടോളി ജനകീയ എഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകനുമായിരുന്ന പിപിഎം കൊടോളി എന്ന പിപി മൊയ്തീന്‍ കുഞ്ഞി(58) ഈജിപ്തില്‍ വെച്ച് നിര്യാതനായി.

വിശുദ്ധ ഭൂമികളിലൂടെയുള്ള സിയാറത്തും ഉംറയും ലക്ഷ്യം വെച്ചുള്ള യാത്ര മധ്യേ ഇമാം ശാഫി (റ) മഖ്ബറ സിയാറത്തിന് ശേഷമായിരുന്നു അന്ത്യം. നാട്ടിലെ സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യാസ സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്ന മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. എസ് വൈ എസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍, നരിക്കുനി സോണ്‍ ഉപാധ്യക്ഷന്‍, ബഹറൈന്‍ കേരള സുന്നി ജമാഅത്ത് സെക്രട്ടറി, കേരള അറബിക് മുന്‍ഷീസ് ജില്ലാ വൈസ് പ്രസിഡന്റ്, ഒടുപാറ സി ഉസ്താദ് മെമ്മോറിയല്‍ സെന്റര്‍ സ്ഥാപകന്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പാള്‍ കേരള മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി, നരിക്കുനി ബൈത്തുല്‍ ഇസ്സ കമ്മിറ്റി അംഗം, കൊടോളി നജാതുല്‍ മുഅമിനീന്‍ മദ്‌റസാ പ്രസിഡന്റ്, കെഎംജെ സോണ്‍ കമ്മിറ്റി അംഗം, കൊടോളി സാന്താനം ക്ലബ്ബ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പിതാവ്: പരേതനായ പക്കര്‍ കുട്ടി ഹാജി, മാതാവ്: മറിയം, ഭാര്യ: ആമിനക്കുട്ടി, മക്കള്‍: മുഹമ്മദ് സിറാജ് (കൃഷി അസി. കൃഷിഭവന്‍ തലക്കുളത്തൂര്‍), മുഹമ്മദ് സുഹൈല്‍ നൂറാനി (ഓമനൂര്‍ ശുഹദാ ദഅവ കോളജ്, മര്‍കസ് ഗാര്‍ഡന്‍ ), ഹാഫിസ മറിയം. മരുമകള്‍: ബാസില നര്‍ഗീസ് എടക്കര
സഹോദരങ്ങള്‍: പി.പി കുഞ്ഞിക്കോയ മാസ്റ്റര്‍, മുഹമ്മദ്, അബ്ദുല്‍ ലത്വീഫ് (ഇരുവരും അബൂദബി), ഫാത്വിമ (ബിആര്‍സി കുന്ദമംഗലം), ആമിന, റസിയ, ജമീല.
കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ടിഎ മുഹമ്മദ് അഹ്‌സനി തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.