Connect with us

National

ബിജെപി നേടിയത് പണവും സ്വാധീനവും ഉപയോഗിച്ചുള്ള വിജയം, തോല്‍വിയെക്കുറിച്ച് പരിശോധിക്കും: പിബി

Published

|

Last Updated

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി വിജയം നേടിയത് പണവും സ്വാധീനവും ഉപയോഗിച്ചെന്ന് പൊളിറ്റ്ബ്യൂറോ. പണവും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയാണ് ബിജെപി ചെയ്തതെന്നും പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇടതുവിരുദ്ധ ചേരിയിലുള്ള കോണ്‍ഗ്രസ് അടക്കമുള്ളവരുടെ വോട്ടുകള്‍ ധ്രുവീകരിച്ചു. പരാജയം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സിപിഎമ്മിനെ പിന്തുണച്ച 45 ശതമാനം വോട്ടര്‍മാരോട് പാര്‍ട്ടി നന്ദി പറയുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.