ത്രിപുരയിലേത് പണക്കൊഴുപ്പിന്റെ വിജയം: യെച്ചൂരി

Posted on: March 3, 2018 4:58 pm | Last updated: March 3, 2018 at 7:59 pm

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി നേടിയത് പണവും സ്വാധീനവും ഉപയോഗിച്ചുള്ള വിജയമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

25 വര്‍ഷം സംസ്ഥാനം ഭരിക്കാന്‍ അവസരം നല്‍കിയതിന് ഞങ്ങള്‍ ത്രിപുരയിലെ ജനങ്ങളോട് നന്ദി പറയുന്നു. ബിജെപിയേയും അവരുടെ ഭിന്നിപ്പിക്കല്‍ നയത്തേയും തുടര്‍ന്നും എതിര്‍ക്കും. ത്രിപുരയില്‍ മാത്രമല്ല. ഇന്ത്യയൊട്ടാകെ എതിര്‍ക്കും.

ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ടിനെ തകര്‍ക്കുക എന്നത് ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് നിര്‍ണായകമാണ്. പോരാട്ടം തുടരുകയാണെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു