ബിപ്ലബ് കുമാര്‍ ത്രിപുര മുഖ്യമന്ത്രിയാകും

Posted on: March 3, 2018 2:40 pm | Last updated: March 3, 2018 at 6:11 pm

അഗര്‍ത്തല: 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി വിജയിച്ച ത്രിപുരയില്‍ മുഖ്യമന്ത്രിയെ കുറിച്ചുച്ച ചര്‍ച്ചകള്‍ സജീവമായി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായ ബിപ്ലബ കുമാറിനാണ് പ്രഥമ പരിഗണനയെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും പച്ചക്കൊടി കാട്ടിയാല്‍ ബിപ്ലബ് തന്നെ നായകനാകും. തലസ്ഥാന നഗരിയായ അഗര്‍ത്തലയില്‍ നിന്നാണ് ബിപ്ലബ് വിജയിച്ചത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബിജെപി കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. ബിപ്ലബ് കുമാറിന് പാര്‍ട്ടിയില്‍ എല്ലാവരുടെയും പിന്തുണ ഉള്ളതിനാല്‍ അദ്ദേഹത്തെ തന്നെ ഉടന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സര്‍വേകളിലും ബിപ്ലബ് കുമാറിന്റെ പേരാണ് മുഖ്യമന്ത്രികസേരയിലേക്ക് ഉയര്‍ന്നുകേട്ടത്.