മേഘാലയയില്‍ തൂക്കുസഭ; കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി

Posted on: March 3, 2018 12:57 pm | Last updated: March 3, 2018 at 4:59 pm

ഷില്ലോംഗ്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മേഘാലയയില്‍ തൂക്കുസഭക്കുള്ള സാധ്യതകള്‍ തെളിഞ്ഞു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇവിടെ കോണ്‍ഗ്രസാണ് എറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ് 21 സീറ്റുകളിലും എന്‍പിപി 19 സീറ്റിലും മുന്നിട്ട് നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ 17 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും മുന്നിലാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും അഹമ്മദ് പട്ടേലും ഷില്ലോംഗിലേക്ക് തിരിച്ചിട്ടുണ്ട്. ചെറുകിട പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അതേസമയം, മേഘാലയയില്‍ ഭരണം പിടിക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.