ഫീനിക്‌സ് പക്ഷിയെ പോലെ തിരിച്ചു വരും: കലക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്

Posted on: March 3, 2018 11:40 am | Last updated: March 3, 2018 at 2:40 pm

ആലപ്പുഴ: എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ഫീനിക്‌സ് പക്ഷിയെ പോലെ തിരികെ വരുമെന്ന് സൂചന നല്‍കി ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇംഗ്ലീഷ് കവയത്രി നിഖിത ഗില്ലിന്റെ വരികളാണ് അനുപമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തോല്‍പ്പിക്കാനും മുറിവേല്‍പ്പിക്കാനും അപമാനിക്കാനും സാധിക്കുമായിരിക്കും. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് കവിതയുടെ സാരം.