ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്‍

Posted on: March 3, 2018 11:24 am | Last updated: March 3, 2018 at 11:24 am
SHARE

ബംഗളൂരു: രാജ്യത്ത് എറെ കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ ഹിന്ദു സംഘടനാ നേതാവ് കസ്റ്റഡിയില്‍. ഹിന്ദു യുവസേനാ സ്ഥാപകനായ നവീന്‍ കുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസില്‍ അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഗൗരി ലങ്കേഷ് വധക്കേസിലെ ബന്ധം വ്യക്തമായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയുന്നതോടെ കേസിന്റെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ.

മെജസ്റ്റിക് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് കഴിഞ്ഞാഴ്ചയാണ് നവീന്‍ കുമാറിനെ പോലീസ് അറസ്റ്റുചെയ്യുന്നത്. 0.32 കാലിബര്‍ തോക്കും 15 വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തനിക്ക് വെടിവെപ്പ് പരിശീലനം ലഭിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.