സ്ത്രീകളെ മോശമായി ചിത്രീകരിച്ചു; ‘ഗൃഹലക്ഷ്മിക്ക്’ എതിരെ കേസ്

Posted on: March 2, 2018 9:50 pm | Last updated: March 2, 2018 at 9:50 pm

കൊല്ലം: സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിക്കെതിരെ കേസ്. അഭിഭാഷകനായ വിനോദ് മാത്യുവാണ് കൊല്ലം കോടതിയില്‍ ഗൃഹലക്ഷ്മിക്ക് എതിരെ പരാതി നല്‍കിയത്. മാഗസിന്‍ പബ്ലിഷര്‍ക്കും ചിത്രത്തിലെ മോഡലും നടിയുമായ ജീലു ജോസഫിനും എതിരെയാണ് കേസ്.

ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിന്റെ കവര്‍ചിത്രമായി കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലാണ് ഈ ചിത്രം എടുത്തതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ മാധ്യമങ്ങളില്‍ കവറിന് അനുകൂലമായും പ്രതികൂലമായും സജീവചര്‍ച്ചകളാണ് നടക്കുന്നത്.