യുഎസില്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്: രണ്ട് മരണം

Posted on: March 2, 2018 9:41 pm | Last updated: March 3, 2018 at 7:07 pm

വാഷിങ്ടന്‍: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ക്യാംപസിനകത്തേക്കു കയറിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിലെ ഡോര്‍മിറ്ററിയില്‍ പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം.

കറുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരനാണു സംഭവത്തിനു പിന്നിലെന്ന് മിഷിഗന്‍ പൊലീസ് ട്വീറ്റ് ചെയ്തു. ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.