Connect with us

National

ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഭീകരന്‍ മറ്റു ഭീകരര്‍ക്ക് ഒപ്പമുള്ള വീഡിയോ പുറത്ത്

Published

|

Last Updated

ശ്രീനഗര്‍: ശ്രീനഗറില്‍ ആശുപത്രിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ ഭീകരന്‍ അബൂ ഹന്‍സുല്ല എന്ന നവീദ് ജാട്ട് മറ്റു ഭീകരര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ പുറത്തുവന്നു. കാശ്മീര്‍ താഴ് വരയിലെ വനമേഖലയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ നവീന്‍ ജാട്ട് ആശ്ലേഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നവീദിന്റെ കൈയില്‍ ഒരു ഓട്ടോമാറ്റിക് റൈഫിളും കാണാം.

കഴിഞ്ഞ മാസം ആറിനാണ് ശരീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ നവീദ് ജാട്ടിനെ രക്ഷപ്പെടുത്തിയത്. നവീന്‍ ഉള്‍പ്പെടെ ആറ് തടവുകാരുമായി പോലീസ് ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.