കേരളത്തില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് 23ന്

Posted on: March 2, 2018 3:26 pm | Last updated: March 3, 2018 at 12:58 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 23ന് നടക്കും. രാവിലെ ഒമ്പത് മുതല്‍ നാല് വരെയാണ് വോട്ടിംഗ്. എംപി വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. 2022 ഏപ്രില്‍ നാല് വരെ വീരേന്ദ്രകുമാറിന് കാലാവധിയുണ്ടായിരുന്നു.

16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വഴിഉണ്ടാകുന്ന ഒഴിവുകളിലേക്കും 23 ന് തന്നെയാണ് തിരഞ്ഞെടുപ്പ്. ഈ മാസം അഞ്ചിന് വിജ്ഞാപനംപുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 12 വരെ സ്വീകരിക്കും. 13 ന് സൂക്ഷ്മ പരിശോധന നടക്കും. 15ന് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. 23 ന് വൈകീട്ട് അഞ്ചിനാണ് വോട്ടെണ്ണല്‍.