പത്ത് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

Posted on: March 2, 2018 3:09 pm | Last updated: March 2, 2018 at 3:43 pm

ഹൈദരാബാദ്: മാവോവാദി നേതാവ് ഹരിഭൂഷണ്‍ ഉള്‍പ്പെടെ പത്ത് മാവോയിസ്റ്റുകളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ചെര്‍ളാ മണ്ഡല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ വനിതകളാണ്. സംഭവസ്ഥലത്ത് നിന്ന് എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍, മൂന്ന് സുരക്ഷാ ഭടന്മാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.