Connect with us

Kerala

മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published

|

Last Updated

പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചു. നേരത്തെ, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ വീടും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു.

മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വറോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകന്‍ സഫീര്‍ (23)റിനെ ഒരു സംഘം ആളുകള്‍ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു.