മധുവിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Posted on: March 2, 2018 1:02 pm | Last updated: March 2, 2018 at 3:26 pm
SHARE

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

സംഭവത്തില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും പ്രതികള്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മധുവിന്റെ അമ്മ മല്ലി നല്‍കിയ നിവേദനവും സ്വീകരിച്ചു.