സിപിഐക്ക് രാഷ്ട്രീയപാപ്പരത്തമെന്ന് ജോസ് കെ മാണി

Posted on: March 2, 2018 11:28 am | Last updated: March 2, 2018 at 1:38 pm

കോട്ടയം: സിപിഐക്ക് രാഷ്ട്രീയപാപ്പരത്തമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എംപി. നിലനില്‍പ്പിനെക്കുറിച്ചുള്ള ഭയമാണ് സിപിഐക്ക്. കേരളാ കോണ്‍ഗ്രസിനെ പുലഭ്യം പറയാനാന് സിപിഐ ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണി അഴിമതിക്കാരനാണെന്നും കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കരുതെന്നും സിപിഐ ശക്തമായ നിലപാട് തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ജോസ് കെ മാണിയുടെ പ്രതികരണം.