ഐസ്വാളിനെ വീഴ്ത്താന്‍ ഗോകുലം കേരള ഇന്നിറങ്ങും

Posted on: March 2, 2018 9:24 am | Last updated: March 2, 2018 at 9:24 am

ഐസ്വാള്‍: ഐ ലീഗില്‍ ഇന്ന് ഗോകുലം കേരള എഫ് സി നിലവിലെ ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ് സിയെ നേരിടും. ഈസ്റ്റ്ബംഗാള്‍, മോഹന്‍ ബഗാന്‍, മിനര്‍വ ക്ലബ്ബുകളെ അട്ടിമറിച്ചതിന്റെ ആവേശത്തിലാണ് ഗോകുലം കേരള.

ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ഐസ്വാള്‍ ശ്രമിക്കുക.17 മത്സരങ്ങളില്‍ 21 പോയിന്റുമായി ആറാം സ്ഥാനത്താണ് ഐസ്വാള്‍. 16 മത്സരങ്ങളില്‍ 20 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്ത്. ജയിച്ചാല്‍ ഗോകുലം അഞ്ചാം സ്ഥാനത്തെത്തും.