ബ്ലാസ്റ്റേഴ്‌സിന് ഇഞ്ചുറി !

Posted on: March 2, 2018 12:24 am | Last updated: March 2, 2018 at 12:24 am
ബ്ലാസ്റ്റേഴ്‌സ് ഗോളി റചൂബ്കയുടെ സേവ്ബ്ലാസ്റ്റേഴ്‌സ് ഗോളി റചൂബ്കയുടെ സേവ്‌

ബെംഗളുരു: പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് മോഹത്തിനും തിരിച്ചടി. ലീഗിലെ പതിനെട്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെംഗളുരുവിനോട് തോറ്റു. ഇഞ്ചുറി ടൈമിലായിരുന്നു രണ്ട് ഗോളുകളും. ഫെഡര്‍ ഫ്‌ളോറസും ഉദാന്തയുമാണ് സ്‌കോര്‍ ചെയ്തത്.
ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഗിലെ ആദ്യ ആറ്ടീമുകളിലൊന്നായി സൂപ്പര്‍ കപ്പ് യോഗ്യത ഉറപ്പിക്കാമായിരുന്നു. 25 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാംസ്ഥാനത്താണെങ്കിലും 23 പോയിന്റുള്ള മുംബൈ അവസാന ലീഗ് മത്സരം ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി സൂപ്പര്‍ കപ്പിലെത്തും. മുംബൈയുടെ ജയം ഇല്ലാതായാല്‍ മാത്രം ബ്ലാസ്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം.

റെക്കോര്‍ഡ് കാണിക്കൂട്ടം !

ബെംഗളുരുവിലെ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്നലെ കളി കാണാനെത്തിയത് 25373 പേര്‍. ഇത് സ്റ്റേഡിയത്തിലെ റെക്കോര്‍ഡാണ്. ആദ്യമായിട്ടാണ് ഐ എസ് എല്ലില്‍ ബെംഗളുരുവിന്റെ ഹോം മാച്ചിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഏറെ ആരാധകരുള്ള നഗരം കൂടിയാണ് ബെംഗളുരു. കേരളബ്ലാസ്റ്റേഴ്‌സ് ഇലവന്‍: പോള്‍ റചൂബ്ക (ഗോള്‍കീപ്പര്‍), വെസ് ബ്രൗണ്‍, റിനോ ആന്റോ, ലാല്‍റുത്താര, സന്ദേശ് ജിംഗന്‍ (ക്യാപ്റ്റന്‍), അരാറ്റ ഇസുമി, മിലന്‍ സിംഗ്, സി കെ വിനീത്, ദീപേന്ദ്ര നെഗി, ജാക്കിചന്ദ് സിംഗ്, ഗുയോന്‍ ബാല്‍വിന്‍സന്‍.

ബെംഗളുരു ഇലവന്‍: ഗുര്‍പ്രീത് സിംഗ് (ഗോള്‍കീപ്പര്‍), രാഹുല്‍ ബെക്കെ,സുഭാശിഷ് ബോസ്, ബോയ്താംഗ് ഹോകിപ്, നിഷു കുമാര്‍, ലെനി റോഡ്രിഗ്‌സ്, ദിമാസ് ഡെല്‍ഗാഡോ, എറിക് പര്‍താലു, ടോണി ഡൊവേല്‍, സുനില്‍ ഛേത്രി (ക്യാപ്റ്റന്‍), മിക്കു.