പ്രകൃതിവിരുദ്ധ പീഡനം: സ്‌കൂള്‍ വാര്‍ഡന് 572 വര്‍ഷം തടവ്

Posted on: March 2, 2018 12:45 am | Last updated: March 2, 2018 at 12:03 am

ഇസ്തംബൂള്‍: 18 കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന് 572 വര്‍ഷം തടവ്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ അദിയാമാന്‍ പ്രവിശ്യയിലാണ് കുട്ടികളെ പീഡിപ്പിച്ച മഹ്മൂദ് സൈദ് ഗുലെര്‍ എന്നയാള്‍ക്ക് കോടതി കനത്ത ശിക്ഷ വിധിച്ചത്.

18 കുട്ടികളെ പീഡിപ്പച്ചതില്‍ ഓരോ സംഭവത്തിലും 30 വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2012 മുതല്‍ 2015 വര്‍ഷങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം. ഈ കാലയളവില്‍ ഇയാള്‍ നിയമം ലംഘിച്ച് കുട്ടികള്‍ക്കൊപ്പം ഉറങ്ങിയതായും പീഡിപ്പിച്ചുവെന്നുമാണ് കേസ്. സംശയരഹിത മായി കേസ് തെളിഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ.

2015 ഫെബ്രുവരിയില്‍ കുട്ടികളെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും ഇയാള്‍ പീഡിപ്പിച്ചിരുന്നു. ബ്ലാക്‌മെയില്‍, പീഡനം, ശാരീരിക ഉപദ്രവം എന്നിങ്ങനെ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പഠനസമയത്ത് കുട്ടികളെ അകാരണമായി ഇയാള്‍ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് പോണ്‍ ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചതായും പരാതിയുണ്ട്.