Connect with us

Kerala

ശുഹൈബ് വധം: യു ഡി എഫ് രാപ്പകല്‍ സമരം നാളെ

Published

|

Last Updated

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ മരണം സി ബി ഐ അന്വേഷിക്കുക കേരളത്തിലെ അരുംകൊലകള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് നടത്തുന്ന രാപ്പകല്‍ സമരം നാളെ നടക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടും 140 നിയോജകമണ്ഡലങ്ങളിലുമായി രാവിലെ ആരംഭിക്കുന്ന സമരം ഞായറാഴ്ച്ച രാവിലെ സമാപിക്കും.
കോണ്‍ഗ്രസിന്റെയും യു ഡി എഫ് ഘടകകക്ഷികളുടെയും നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കുമെന്നു കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.