രാഷ്ട്രീയ സംഘട്ടനങ്ങളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നത് ആശാസ്യമല്ല: ഹൈക്കോടതി

Posted on: March 1, 2018 8:10 pm | Last updated: March 1, 2018 at 9:44 pm
SHARE

കൊച്ചി: രാഷ്ട്രീയ സംഘട്ടനങ്ങളിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യമനുവദിക്കുന്നത് ആശാസ്യമല്ലെന്നു ഹൈക്കോടതി. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് പ്രതിയായ കേസിലാണ്‌ ജസ്റ്റിസ് രാജാ വിജയരാഘവന്റെ നിരീക്ഷണം.

രാഷ്ട്രീയ കുറ്റകൃത്യങ്ങളെ വേറിട്ടു പരിഗണിക്കാനാകില്ല. മറ്റു കുറ്റകൃത്യങ്ങളെ പോലെതന്നെ രാഷ്ട്രീയ സംഘട്ടനങ്ങളെയും കാണണം. ഷുഹൈബ് ഉള്‍പ്പെട്ട രാഷ്ട്രീയ സംഘട്ടനക്കേസിലെ പ്രതികള്‍ക്കു കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചു.