Connect with us

Eranakulam

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ ഈ മാസം 14ന് തുടങ്ങും

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് നടന്‍ ദിലീപുള്‍പ്പെടെ പതിനാലു പ്രതികള്‍ക്കും സമന്‍സ് അയച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.

2017 ഫെബ്രുവരി പതിനേഴിനാണ് ഓടുന്ന വാഹനത്തില്‍ വച്ച് പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടിയെ ഉപദ്രവിക്കുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ ദിലീപിനെ ഒന്നാം പ്രതിയാക്കി വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.