Connect with us

Kerala

കെ.എം മാണിയെ ഒപ്പംകൂട്ടുന്നത് വിപരീതഫലമുണ്ടാക്കും: സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

Published

|

Last Updated

മലപ്പുറം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സമ്മേളനം. അവസര വാദികളേയും അഴിമതിക്കാരെയും മുന്നണിയിലെടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണെന്ന് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മലപ്പുറത്ത് ഇന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായത്.

കെഎം മാണിയെ ഇടതുപക്ഷത്തോടൊപ്പം കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കും. അത് മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പണ്ടത്തെ മദനി ബന്ധം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടില്‍ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി വിലയിരുത്തിയതാണ്. ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാണ്. മലപ്പുറം, വേങ്ങര ഉപതിരെഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതുമാണ്. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. കെട്ടുറപ്പോടെ കൊണ്ടു പോകേണ്ടത് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്നും എല്‍.ഡി.എഫില്‍ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏക പക്ഷീയമായി തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ അത് മുന്നണി സംവിധാനത്തെ ശിഥിലമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Latest