മാണി അഴിമതിക്കാരന്‍ തന്നെയെന്ന് സുധാകര്‍ റെഡ്ഡി

Posted on: March 1, 2018 11:12 am | Last updated: March 1, 2018 at 12:25 pm

മലപ്പുറം: മാണി അഴിമതിക്കാരന്‍ തന്നെയെന്നും അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ലെന്നും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകര്‍ റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ സഖ്യങ്ങളാകാം. ബിജെപിയാണ് മുഖ്യശത്രു. കേരളത്തില്‍ ജെഡിയുവിനെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.