Connect with us

National

ജിഡിപി വീണ്ടും ഉയര്‍ന്നു, 7.2 ശതമാനത്തിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍,ജിഎസ് ടി എന്നിവമൂലം ആടിയുലഞ്ഞ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്ന് സൂചന.

മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) 7.2 ശതമാനത്തിലേക്കു കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്.രണ്ടാം പാദത്തില്‍ 6.5 ആയിരുന്നു ജിഡിപി.
ജിഡിപി നിരക്ക് ഉയര്‍ന്നത് ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തിക്കും. രണ്ടാം പാദത്തില്‍ 6.5 ശതമാനം വളര്‍ച്ചയുമായി ഇന്ത്യ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

സാമ്പത്തിക വിദഗ്ധര്‍ 6.9 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യ 7.2 ശതമാനത്തിലേക്കെത്തിയത്. മൂന്നു വര്‍ഷത്തെ ഏറ്റവും കുറവ് വളര്‍ച്ചയായ 5.7 ശതമാനം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ കോട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നേട്ടം.

നേരത്തെ, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്ന വളര്‍ച്ച 6.5 ശതമാനമായി ചുരുങ്ങുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.