Connect with us

Gulf

ഹലാല്‍ ഖത്വര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതല്‍

Published

|

Last Updated

ദോഹ: ആടുമാടുകളുടെയും കന്നുകാലികളുടെയും വ്യാപാരത്തിന് പ്രാധാന്യം നല്‍കുന്ന ഏഴാമത് ഖത്വര്‍ ഹലാല്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച ആരംഭിക്കും. ഖത്വറിന്റെ പരമ്പരാഗത വ്യാപാരത്തിന്റെ തുടര്‍ച്ച എന്ന രീതിയില്‍ സംഘടിപ്പിക്കുന്ന മേള കതാറ കള്‍ചറല്‍ വില്ലേജിലെ തെക്കു ഭാഗത്താണ് നടക്കുക.
മാര്‍ച്ച് പത്തു വരെ തുടരുന്ന മേളയില്‍ വിവിധ തരത്തിലുള്ള ആടുമാടുകളുടെയും കന്നുകാലികളുടെയും പ്രദര്‍ശനവും വില്‍പ്പനയും നടക്കും. കന്നുകാലി വളര്‍ത്തലിലും പരിപാലനത്തിനും രാജ്യം പുലര്‍ത്തി വന്ന പൈതൃകത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മേളയുടെ രീതികള്‍. സന്ദര്‍ശകര്‍ക്കായി വിവിധ മത്സരങ്ങള്‍, പൊതുലേലം എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാകും. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട സിറിയന്‍, അറബ് ചെമ്മരിയാടുകള്‍, കോലാടുകള്‍ എന്നിവയുടെ വിപുലമായ ശേഖരമുണ്ടാകും. സന്ദര്‍ശകര്‍ക്ക് അവയെ ലേലം ചെയ്‌തെടുക്കാനാകും. കൂടാതെ വിവിധ സാംസ്‌കാരിക വിനോദ പരിപാടികളും ബോധവത്കരണങ്ങളും നടക്കും.